കോഴിക്കോട്: ഇപ്പോള്‍ കേരളത്തില്‍ നടമാടുന്ന സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ സംസ്ഥാനം മൂന്ന് ഭീകരതകളുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് ബിജെപി എംപി നളിന്‍കുമാര്‍ കട്ടീല്‍. കോഴിക്കോട് ബിജെപി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കട്ടീല്‍ ഈ നിരീക്ഷണം നടത്തിയത്.
“ജെഎന്‍യുവിലേതു പോലുള്ള രാഷ്ട്രവിരുദ്ധ ആശയങ്ങള്‍ക്ക് പിന്തുണ നല്കുന്ന കോണ്‍ഗ്രസിന്റെ ആശയഭീകരതയാണ് ഒന്ന്. അധേലോക നായകന് ദാവൂദിന്റെ അടക്കം പിന്തുണയുള്ള ഐഎസ് ഭീകരതയാണ് മറ്റൊന്ന്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ചുകപ്പ് ഭീകരതയാണ് മൂന്നാമത്തെത്,” കട്ടീല്‍ പറഞ്ഞു.
വോട്ട് ബാങ്ക് ലക്ഷ്യംവെച്ചാണ് സര്‍ക്കാര്‍ ഭീകരതയെ പിന്തുണക്കുന്ന നയം സ്വീകരിക്കുന്നതെന്നും കട്ടീല്‍ പറഞ്ഞു.
“കേരളത്തില്‍ ഭീകരവാദികള്‍ പിടിയിലായത് എന്‍ഐഎയുടെ അന്വേഷണഫലമായാണ്. ഐഎസ് തീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരത കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ബീഹാറില്‍ ലാലുപ്രസാദ് നടപ്പിലാക്കിയ കാട്ടുനീതിയേക്കാള് ഭീകരമാണിത്,” കട്ടീല്‍ വ്യക്തമാക്കി.
Post Your Comments