കൊച്ചി:രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മലയാളം ബ്ലോഗ് എൻഐഎ കണ്ടെത്തി. ഐഎസ് കേരള ഘടകമായ അൻസാറുൽ ഖിലാഫയുടെ പേരിലുള്ള ബ്ലോഗിന്റെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങളാണ് എൻ ഐ എ ക്ക് ലഭിച്ചിരിക്കുന്നത്.ബ്ലോഗില്‍ കേരള ഘടകം തലവന്‍ മന്‍സീദിന്റെ ലേഖനങ്ങളും കൂടാതെ സംഘം പിടിയിലാകുന്നതിന്റെ തലേന്നുവരെ ബ്ലോഗിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.വിലാസം രഹസ്യമായി സൂക്ഷിക്കണമെന്ന് ടെലഗ്രാം ഗ്രൂപ്പിൽ നിര്‍ദേശമുണ്ടായതായും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിലെ മുസ്‌ലിം നേതാക്കളെയും മാധ്യമങ്ങളെയും ബ്ലോഗിൽ വിമർശിക്കുന്നുണ്ട്. ആദ്യ ബ്ലോഗ്, വിലാസം ചോര്‍ന്നതിനെത്തുടര്‍ന്നു റദ്ദാക്കിയിരുന്നു. ഇപ്പോഴുള്ളത് അന്‍സാറുൽ ഖിലാഫയുടെ രണ്ടാം ബ്ലോഗാണെന്നാണ് റിപ്പോർട്ടുകൾ.കണ്ണൂരില്‍ നിന്നും അറസ്റ്റു ചെയ്ത സമീര്‍ അലിയുടെതെന്ന് സംശയിക്കുന്ന ഫെയ്‌സ് ബുക്ക് പേജ് ഇപ്പോഴും അപ്‌ഡേഷന്‍ നടക്കുന്നുണ്ട്. പേജില്‍ ഇസ്ലാമിക്ക് സ്റ്റേറ്റിനെ അനൂകൂലിച്ചും ജിഹാദിന് ആഹ്വാനം ചെയ്തുമുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.അള്ളാഹുവിന്റെ നിയമത്തെ തകർക്കാൻ ശ്രമിക്കുന്നവരോടും എതിർക്കുന്നവരോടും യുദ്ധം ചെയ്യാനും പോസ്റ്റിൽ ആഹ്വാനം ചെയ്യുന്നുണ്ട്.ഐ എസ് ബന്ധം ആരോപിച്ച് ആറു പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തതിന് ശേഷവും മലയാളത്തിലുള്ള ഐ എസ് പേജുകള്‍ സജീവമാണെന്നതിനുള്ള തെളിവുകളാണ് ഈ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.
Post Your Comments