ചെന്നൈ : ചികില്‍സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ജയലളിത അപകടനില തരണം ചെയ്തതായി സുഹൃത്ത്. ജയലളിതയുടെ ബോധം തെളിഞ്ഞതായും അപകടനില തരണം ചെയ്തുവെന്നും ദ് ഹിന്ദു മുന്‍ എഡിറ്റര്‍ മാലിനി പാര്‍ഥസാരഥിയാണ് അറിയിച്ചത്. ട്വിറ്ററിലൂടെ ജയയ്ക്കൊപ്പമുള്ളവരെ ഉദ്ധരിച്ചാണ് മാലിനി വിവരമറിയിച്ചത്. ഡോക്ടര്‍മാരുടെ ഒരു സംഘം നിരന്തരം ആരോഗ്യസ്ഥിതി വിലയിരുത്തി വരികയാണ്. കുറച്ചു ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരേണ്ടതായുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അപ്പോളോ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ജയലളിതയ്ക്കു ശ്വസനോപകരണങ്ങളുടെ സഹായം നല്‍കിയിട്ടുണ്ട്. അണുബാധയ്ക്കെതിരെ ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അതേസമയം, രോഗം എന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല. ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയലളിതയുടെ ചികില്‍സ നടത്തുന്നത്.
Post Your Comments