ഗുവാഹത്തി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ മൂന്നാം സീസണിന് ഇന്ന് ഗുവഹാത്തിയില്‍ തുടക്കം.എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കാനെത്തുന്നത്.ബ്ലാസ്റ്റേഴ്സ് – നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് പോരാട്ടത്തോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ മൂന്നാം പതിപ്പിന് തുടക്കമാവുക.പ്രമുഖതാരങ്ങളുടെ അഭാവവും പരുക്കും അലട്ടുന്ന കേരളബ്ലാസ്റ്റേഴ്സ് പുതിയ ഫോർമേഷനോടെയായിരിക്കും ആതിഥേയരെ നേരിടുക.വെല്ലുവിളികളെ അതിജീവിച്ച് ജയത്തോടെ തുടങ്ങാന്‍ തന്നെയായിരിക്കും കൊമ്പന്മാരുടെ ശ്രമം.
ആദ്യ സീസണില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് അവസാന നിമിഷത്തെ ഗോളില്‍ അടിയറവു പറയുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.രണ്ടാം സീസണില്‍ കണക്കു കൂട്ടലുകള്‍ മുഴുവന്‍ പിഴക്കുന്നതാണ് കേരളത്തിന് കാണേണ്ടി വന്നത്. ഐ എസ് എൽ മൂന്നാം സീസണിൽ ചരിത്രം മാറ്റിയെഴുതാനുള്ള പുറപ്പാടിലാണ് ബ്ലാസ്റ്റേഴ്സ് ടീം.
മലയാളി താരങ്ങളായ റൈറ്റ് വിങ് ബാക്ക് റിനോ ആന്റോയും ,ലെഫ്റ്റ് വിങ്ങര്‍ സികെ വിനീതും കളത്തിലിറങ്ങില്ല.സന്ദേശ് ജിംഗാന്, മെഹ്താബ് ഹുസൈന് എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാവും. ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബെര്‍ട്ട്, ഹോസു പ്രീറ്റോ, എന്നിവര്‍ ബ്ലാസ്റ്റേഴ്സിന് കരുത്താകും. മുന്നേറ്റ നിരയില്‍ ബ്ലാസ്റ്റേഴ്സിന് കരുത്തേകാൻ അന്റോണിയോ ജെര്‍മനും മുഹമ്മദ് റാഫിയുമുണ്ടാവും.മൂന്നാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.
Post Your Comments