മുംബൈ:സാമൂഹ്യമാധ്യമങ്ങളിൽ ഇന്ത്യയ്ക്കെതിരെ പ്രചാരണം നടത്തുന്നവരെ നിരീക്ഷിക്കാനായി രാജ്യം ശക്തമായ സംവിധാനമൊരുക്കി. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധസേനയും രാജ്യത്തെ മറ്റു പ്രധാന ഏജൻസികളും ചേർന്നാണ് ഇതിനായി പ്രത്യേകസംവിധാനമൊരുക്കിയിരിക്കുന്നത്.
സ്ഥിരീകരിക്കാത്ത ഒരു സന്ദേശവും വാട്സ്ആപ്പിലോ ഫേസ്ബുക്കിലോ അയക്കരുതെന്നും നവമാധ്യങ്ങളിൽ ജിഹാദി വീഡിയോകൾ കണ്ടാൽ അവ ഡിലീറ്റ് ചെയ്യുമെന്നും സേന നിര്‍ദേശിച്ചു.ഇത്തരത്തിലുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനെതിരെയും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സര്‍ജിക്കല്‍ ആക്രമണത്തിന്റെതായി പുറത്തുവന്ന, മോര്‍ഫ് ചെയ്ത വീഡിയോകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. 356 ജിഹാദി വീഡിയോകൾ ഇതിനോടകം തന്നെ സംഘം ഡിലീറ്റ് ചെയ്തുകഴിഞ്ഞു.
Post Your Comments