ന്യൂഡല്‍ഹി : ഭീകരാക്രമണത്തെ ചെറുക്കാനും പാകിസ്ഥാന് തിരിച്ചടി നല്‍കാനും ഇന്ത്യയെ സഹായിച്ചത് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ മികച്ച പ്രവര്‍ത്തനമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്‌പെഷ്യല്‍ ഫോഴ്‌സ് ഏതെന്നു ചോദിച്ചാല്‍ ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത പേരാണ് ‘ഇന്ത്യന്‍ പാരാ’. വായുവിലും കരയിലും വെള്ളത്തിലും ഒരുപോലെ ആക്രമണം നടത്താന്‍ കഴിവുള്ളവര്‍. പൊതുവേ ഇവര്‍ അറിയപ്പെടുന്നത് 1, 2, 3, 4, 9, 10, 21 PARA എന്നാണ്. വര്‍ഷത്തില്‍ രണ്ടുതവണയാണ് പാരാ ഫോഴ്‌സിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമായും ആര്‍മിയില്‍ നിന്നുള്ള ജവാന്മാരാണ് സ്‌പെഷ്യല്‍ ഫോഴ്‌സിലേക്ക്
വരുന്നത്. തികച്ചും നിസ്വാര്‍ഥ സേവനമാണിത്. നീണ്ട മൂന്നര വര്‍ഷമാണ് ഇവരുടെ പരിശീലനം. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും അതിലേറെ കഠിനവുമാണ് ഇവരുടെ പരിശീലനം. ഒരു പാരാ കമാന്‍ഡോയുടെ പരിശീലന ദിവസം തുടങ്ങുന്നത് 20 കിലോമീറ്റര്‍ ഓട്ടത്തോടെയാണ്. അതുകഴിഞ്ഞ് നുഴഞ്ഞുകയറ്റം, കടന്നാക്രമണം, അത്യാധുനിക തോക്കുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം, ഇന്റലിജന്റ്‌സ് ഏജന്‍സികളുടെ പരിശീല ക്ലാസുകള്‍ എല്ലാം ഇവര്‍ക്കു നല്‍കുന്നു.
മ്യാന്‍മറില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷിച്ചു വിജയിച്ച അതേ തന്ത്രം തന്നെയാണ് ഇന്ത്യന്‍ സേന പാക്ക് ഭീകരരെ നേരിടാനും ഉയോഗിച്ചത്. എന്നും ഇന്ത്യന്‍ സേനയുടെ വിശ്വസ്തനായ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് വളരെ താഴ്ന്നു പറക്കാന്‍ ശേഷിയുള്ള റഷ്യന്‍ നിര്‍മിത ഹെലികോപ്റ്റര്‍ എം 17 ആണ് ഇവിടെ സ്‌പെഷ്യല്‍ ഫോഴ്‌സിനെ ഇറക്കാന്‍ സഹായിച്ചത്. ഓപ്പറേഷന്‍ നിരീക്ഷിക്കാന്‍ വേണ്ടി അത്യാധുനിക ഡ്രോണുകളും രാത്രി നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യന്‍ സേന ഉപയോഗിച്ചു. ഇത് ഇന്ത്യന്‍ സേനയുടെ ഭാഗത്ത് ആള്‍നാശം ഒട്ടുംതന്നെ ഇല്ലാതാക്കാന്‍ സാധിച്ചു.
ഇന്ത്യയുടെ മികച്ച ഓപ്പറേഷനുകള്‍
1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം
1984 ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
1987ലെ ശ്രീലങ്കയിലെ ആക്രമണം
1988 ഓപ്പറേഷന്‍ കാറ്റക്കസ് മാലെദ്വീപ്
1999ലെ കാര്‍ഗില്‍ യുദ്ധം
2015ലെ ഓപ്പറേഷന്‍ മ്യാന്‍മര്‍
Post Your Comments