തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങൾ ജില്ലാ പോലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തുനിന്ന് ഐഎസ്സില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുന്നവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലീസ് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാസങ്ങള്‍ക്കുമുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 21 പേർ ഐഎസ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കപ്പെടുന്നു. ഇവരില്‍ കാസര്‍കോട് ജില്ലയിൽ നിന്ന് 17 പേരും പാലക്കാട് നിന്ന് നാലുപേരുമാണ് ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Post Your Comments