കോഴിക്കോട് : എന്‍ഡിഎ കേരള ഘടകത്തിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ചെയര്മാന്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും പ്രഖ്യാപിച്ചു. 20 അംഗ സമിതിയാണ് നിലവില്‍ വന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ നടത്തിപ്പുകാരായ ജൂപ്പീറ്റര്‍ ക്യാപിറ്റലിന്റെ സ്ഥാപക സിഇഒയും എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ ആണ് വൈസ് ചെയര്മാന്. സി.കെ.ജാനു, രാജന് ബാബു എന്നിവരാണ് കോകണ്വീനര്മാര്. പി.സി തോമസ് ദേശീയ എന്‍ഡിഎയുടെ കേരളത്തിലെ പ്രതിനിധിയാകും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
Post Your Comments