കാലാവസ്ഥാ-സമുദ്ര പഠനങ്ങള്‍ക്കുള്ള ഉപഗ്രഹമായ സ്കാറ്റ്സാറ്റ്-1-ഉം വഹിച്ചുകൊണ്ടുള്ള പിഎസ്എൽവി c -35 ഐഎസ്ആർഒ വിക്ഷേപിച്ചു . പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപിച്ചിരിക്കുന്നത്. അള്‍ജീരിയയില്‍ നിന്നാണ് മൂന്ന് ഉപഗ്രഹങ്ങള്‍ (അല്‍സാറ്റ്-1ബി (103-കി.ഗ്രാം), അല്‍സാറ്റ്-2ബി (117-കി.ഗ്രാം), അല്‍സാറ്റ്-1എന്‍ (7-കി.ഗ്രാം)) ഉള്ളത്. കാനഡയുടെ എന്‍എല്‍എസ്-19 (8-കി.ഗ്രാം) ഉപഗ്രഹവും അമേരിക്കയുടെ പാത്ത്ഫൈന്‍ഡര്‍ (44-കി.ഗ്രാം) ഉപഗ്രഹവും ആണ് മറ്റ് രണ്ട് വിദേശ ഉപഗ്രഹങ്ങള്‍. ഇന്ത്യയുടെ മറ്റ് രണ്ട് ഉപഗ്രഹങ്ങള്‍ ഐഐടി ബോംബെ നിര്‍മ്മിച്ച പ്രഥം (10 കി.ഗ്രാം), പിഇഎസ് യൂണിവേഴ്സിറ്റി, ബംഗളുരു നിര്‍മ്മിച്ച പിസാറ്റ് (5.25 കി.ഗ്രാം) എന്നീ ഉപഗ്രഹങ്ങളെയാണ് വിക്ഷേപിക്കുക.
Post Your Comments