Kerala

കെ ബാബു ഒരു തെറ്റും ചെയ്തിട്ടില്ല; കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്ത്. ബാബു ഒരു തെറ്റും ചെയ്തിട്ടില്ല. കേസിന്റെ പിന്നില്‍ ഗൂഢാലോചന നടന്നു. കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും വിഎം സുധീരന്‍ പറയുന്നു.

ബാബുവിനെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. ബാബുവിനെതിരായ കേസില്‍ ഇതുവരെ പ്രതികരിക്കാതിരുന്നത് കൂടുതല്‍ വ്യക്തത വരട്ടേയെന്നു കരുതിയാണ്. പ്രതികരണം വൈകിയതില്‍ യാതൊരു കുഴപ്പവും ഉണ്ടായില്ലെന്നും സുധീരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും സുധീരനെ പിന്തുണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button