സാന്‍ഫ്രാന്‍സിസ്‌കോ: യാഹുവിന്റെ നെറ്റ്‌വർക്കിൽനിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചോര്‍ത്തപ്പെട്ടവയില്‍ ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ടെലഫോണ്‍ നമ്പറുകള്‍, ജനനത്തീയതികള്‍, പാസ്സ്‌വേർഡുകൾ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ക്രഡിറ്റ്കാര്‍ഡ്-ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതു സംബന്ധിച്ച നിയമപരമായ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു.ലോകത്തെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികളിലൊന്നായിരുന്ന യാഹൂ തങ്ങളുടെ ഇന്റര്‍നെറ്റ് അടക്കമുള്ള പ്രധാന സേവനങ്ങള്‍ വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍സിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. വന്‍തോതില്‍ വിവരങ്ങള്‍ ചോര്‍ന്നത് ഈ ഇടപാടിനെ എങ്ങനെയാണ് ബാധിക്കുക എന്നത് വ്യക്തമല്ല. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട സംഭവം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതായി വെരിസോണ്‍ വക്താവ് പറഞ്ഞു.
Post Your Comments