വ്യക്തമായ തെളിവുണ്ടെങ്കിൽ പൊലീസിന് ആർക്കെതിരെ വേണമെങ്കിലും കേസെടുക്കാമെന്നും രാഷ്ട്രീയ സമ്മർദ്ദം നോക്കണ്ട എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ എടുത്ത് ചാടി ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും കാര്യങ്ങൾ നന്നായി പഠിച്ച ശേഷം മതി നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പോലീസ് സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാരോട് മാന്യമായി പെരുമാറണമെന്നും അദ്ദേഹം നിർദേശിച്ചു.
പോലീസ് സ്റ്റേഷനെതിരെ ഒരിക്കലും ജനങ്ങൾ മോശമായി പറയാനുള്ള അവസരം ഉണ്ടാക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. വകുപ്പു സെക്രട്ടറിമാരും ജില്ലാ കലക്ടർമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം പ്രവർത്തനമികവ് കണക്കിലെടുത്ത് ജില്ലാ കളക്ടർമാർക്ക് ഗ്രേഡിങ് ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments