കൊല്ലം: കുണ്ടറ വെള്ളിമണിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവർത്തകൻ അജീഷിനെയും ആർ.എസ്.എസ് പ്രവർത്തകൻ കുഴിയം ശ്രീഹരിയിൽ ഉണ്ണിക്കൃഷ്ണനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായ പരിക്കേറ്റ ഉണ്ണികൃഷ്ണനെ അടിയന്തിര ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ആർ.എസ്.എസ് പ്രവർത്തകൻ ആയിരുന്ന അജീഷ് രണ്ടു വർഷം മുൻപാണ് സി.പി.എമ്മിൽ ചേർന്നത്. ഇന്നലെ രാത്രി പതിനൊന്നിന് പത്തോളം വരുന്ന ആർ.എസ്.എസ് പ്രവർത്തകർ ഇവരുടെ വീട്ടിലെത്തി മുറ്റത്ത് നിർത്തിയിട്ടിരുന്ന മാരുതി ഒമ്നി വാനിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ശബ്ദം കേട്ട് ഇറങ്ങിവന്ന അജീഷിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം രക്ഷപെടാൻ ശ്രമിക്കുമ്പോൾ അജീഷിന്റെ സഹോദരങ്ങൾ ഉണ്ണികൃഷ്ണനെ പിടികൂടി കെട്ടിയിട്ടു. ഇതിനിടയിൽ സംഘത്തിൽ ഉണ്ടായിരുന്നവരുടെയും ഗൂഢാലോചനയിൽ പങ്കെടുത്തവരുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞ് മൊബൈലിൽ ഈ ദൃശ്യങ്ങൾ പകർത്തി. പിന്നീട് വെട്ടിപ്പരിക്കേൽപിച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഉണ്ണികൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Post Your Comments