ലക്നൗ: പീഡനക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും നാടിനെ നടുക്കുന്ന രീതിയിൽ പ്രതിയുടെ ക്രൂരത. 8 വയസുകാരിയെ പീഡിപ്പിച്ച ശേഷം ശിക്ഷ അനുഭവിക്കുന്ന ചോട്ടു എന്ന സലീമാണ് പുറത്തിറങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ 10 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കഷണങ്ങളായി വെട്ടിനുറുക്കിയത്.
കുട്ടിയെ സലിം തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം കഷണങ്ങളാക്കി മറവ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിന് കൂട്ടുനിന്ന സലീമിന്റെ അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. സലിം ഒളിവിലാണ്.
Post Your Comments