NewsIndia

കാവേരി തര്‍ക്കം: തമിഴ്നാട്‌ ഇന്ന്‍ നിശ്ചലമാകും

ചെന്നൈ: കാവേരി നദിജല തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് തമിഴ്നാട്ടിൽ ബന്ദിന് ആഹ്വനം ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്നാട്ടിലെ കന്നടക്കാരെ സംരക്ഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്നലെ സുപ്രീംകോടതി കർണാടകയിലും തമിഴ്‌നാട്ടിലും തുടരുന്ന സംഘർഷത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് അക്രമങ്ങൾ തടയുന്നതിൽ പറ്റിയ വീഴ്ചയെ കോടതി താക്കീത് ചെയ്തിരുന്നു. ഇന്ന് നടക്കാനിരിക്കുന്ന ബന്ദിൽ കന്നടക്കാരെയോ അവരുടെ സ്വത്ത് വകകൾക്കോ അക്രമങ്ങൾ ഉണ്ടാവാതെ നോക്കണമെന്ന്‍ കത്തില്‍ സിദ്ധരാമയ്യ ആവശ്യപ്പെടുന്നു

കാവേരി തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക മാധ്യമസംഘത്തെ വിന്യസിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കർണാടക സെപ്തംബർ 20 വരെ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക മാധ്യമസംഘത്തെ നിയമിച്ചിരുന്നു.ചൊവാഴ്ച ജയലളിത കര്‍ണാടകയില്‍ തമിഴര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയിരുന്നു.

തിങ്കളാഴ്ച വന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം കര്‍ണാടകയില്‍ വ്യാപകമായി തമിഴര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ കർഷകരുടെയും വ്യാപാരികളുടെയും സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഎംകെ, എഡിഎംകെ, പിഎംകെ, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button