KeralaNews

പേഴ്‌സണൽ സ്റ്റാഫ് നിയമനം:വി എസിന്റെ ആവശ്യം പാർട്ടി തള്ളി

തിരുവനന്തപുരം:ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായ വി.എസ്.അച്യുതാനന്ദൻ തന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനായി തയ്യാറാക്കിയ പട്ടിക സിപിഎം തള്ളി.ഇരുപതു പേരുടെ പട്ടികയാണു വിഎസ് നൽകിയത്.നേരത്തെ വിഎസ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കെ.ശശിധരൻ,സന്തോഷ് എന്നിവരെ ഒരു കാരണവശാലും ഉൾപ്പെടുത്താനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ അഡീഷണല്‍ സെക്രട്ടറിയായി നിയമിക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണപത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാന്ദന്റെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ സിപിഐഎം സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു.പുറത്താക്കിയവരെ വീണ്ടുംഉൾപ്പെടുത്താനാകില്ലെന്നാണ് പാർട്ടി നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button