ബീജിംഗ്: ജി-20 ഉച്ചകോടിക്കെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഉദ്യോഗസ്ഥരെ ചൈനീസ് ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി റിപ്പോര്‍ട്ട്.ഉച്ചകോടിയില്‍ പങ്കെടുക്കുവാനായി അമേരിക്കന്‍ പ്രസിഡന്റും സംഘവും ചൈനീസ് വിമാനത്താവളത്തിലല്‍ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബീജിംഗില്‍ നടക്കുന്ന ഉച്ചക്കോടിക്കായി വന്‍ സുരക്ഷയാണ് ചൈനീസ് അധികൃതര്‍ ഒരുക്കിയിരുന്നത്. ഇതില്‍ നിന്നും അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസും പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകരെ പോലും ഒഴിവാക്കിയിരുന്നില്ല. സാധാരണ അമേരിക്കന്‍ പ്രസിഡന്റ് വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ സുരക്ഷാ വേലിക്കപ്പുറം സന്നിഹിതരായിരിക്കും. എന്നാല്‍ ഇങ്ങനെ നിന്ന മാദ്ധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. പുറത്ത് പോകാന്‍ ആവശ്യപ്പെട്ട ചൈനീസ് ഉദ്യോഗസ്ഥനോട് വൈറ്റ് ഹൗസിലെ ഒരു വനിതാ ഉദ്യോഗസ്ഥ ഇത് അമേരിക്കന്‍ വിമാനമാണെന്നും പുറത്തിറങ്ങുന്നത് അമേരിക്കന്‍ പ്രസിഡന്റാണെന്നും തിരിച്ചടിച്ചു. പക്ഷേ ഇത് ഞങ്ങളുടെ രാജ്യമാണ് ഇത് ഞങ്ങളുടെ വിമാനത്താവളമാണ് അതു കൊണ്ട് ഞങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നായിരുന്നു ചൈനീസ് അധികൃതരുടെ നിലപാട്. തുടര്‍ന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ളവര്‍ പ്രസിഡന്റിന്റെ സമീപത്തെത്താന്‍ ശ്രമിച്ചെങ്കിലും ചൈനീസ് അധികൃതര്‍ തടഞ്ഞു.ഇതിനിടയില്‍ ഒബാമയെയും വഹിച്ചു കൊണ്ടുള്ള വാഹന വ്യൂഹം വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ചിരുന്നു.
Post Your Comments