ന്യൂയോര്‍ക്ക്: ലോകം ആദ്യമായി തലമാറ്റ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ഇറ്റാലിയന്‍ ന്യൂറോസര്ജന് ഡോ. സെര്‍ജിയോ കനാവെറോയുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ. മുപ്പത്തൊന്നുകാരനായ റഷ്യാക്കാരന് വലേറി സ്പിരിദോനോവ് ആണ് തന്റെ തല നൽകാൻ തയ്യാറായി എത്തിയിരിക്കുന്നത്. മസ്തിഷ്കമരണം സംഭവിച്ച ഏതെങ്കിലും ശരീരത്തിൽ ഇദ്ദേഹത്തിന്റെ തല മാറ്റിവെക്കും.
വലേറിക്ക് വെര്ഡിംഗ് ഹോഫ്മാന്‍ എന്ന ജനിതക രോഗമാണ്. തലച്ചോറിലെയും സുഷുമ്നാ നാഡിയിലെയും ഞരമ്പ് കോശങ്ങളും ശരീരത്തിലെ പേശികളും നശിക്കുന്നത് മൂലം വലേറി നാളുകളായി വീല്‍ചെയറിലാണ്.കാലുകള്‍ ചുരുങ്ങി, ചലനശേഷിയില്ലാതെയായി. ആഹാരം കഴിക്കുക, കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുക, വീല്‍ ചെയര്‍ നിയന്ത്രിക്കുക എന്നിവ മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഇതും ക്രമണേ നിലയ്ക്കും. തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് 2013ലാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
Post Your Comments