ന്യൂഡൽഹി: ആത്മഹത്യ ചെയ്ത് പെൺകുട്ടിയിലൂടെ രണ്ട് ജീവനുകൾക്ക് പുതുജീവൻ. കഴിഞ്ഞ ചൊവ്വാഴ്ചാണ് ഡൽഹി സ്വദേശി ശകുന്തളയെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് കീടനാശിനി കഴിക്കുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌കമരണം സംഭവിച്ചു.
വൃക്കസംബന്ധമായി ചികിത്സയില്‍ കഴിയുന്ന രണ്ട് പേരാണ് പത്തൊമ്പതുകാരിയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. വിഷം കഴിച്ച് മരിച്ചയാളില്‍ നിന്നും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായ് നടന്നത് ലോകത്തില്‍ തന്നെ ആദ്യമാണെന്ന് സഫ്ദര്‍ജങ്ങ് ആശുപത്രിയിലെ പ്രൊഫസറും നാഡീരോഗ വിദഗ്ധനുമായ ഡോ അനൂപ് കുമാര്‍ പറഞ്ഞു. റാം മനോഹര്‍ ആശുപത്രിയില്‍ വച്ചാണ് രണ്ടാമത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഹൃദയം മാറ്റിവെക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
Post Your Comments