കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമായ ബിജെപി ദേശീയ കൗണ്‍സിലിനുള്ള വിപുലമായ ഒരുക്കങ്ങള്‍ കോഴിക്കോട്ടു തുടങ്ങി.
ബി.ജെ.പി ദേശീയ സമ്മേളനം ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. ഈ ചരിത്ര സംഭവത്തെ അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും ഉള്‍പ്പടെ അതിവിശിഷ്ട വ്യക്തികളുടെ സാന്നിധ്യം മൂന്നു ദിവസം കോഴിക്കോടുണ്ടാകും. ഇത് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതിനനുസരിച്ച പരിപാടികളാണ് തയ്യാറാക്കുന്നത്. കുറ്റമറ്റ ആസൂത്രണത്തിലൂടെ സമ്മേളനം വിജയിപ്പിക്കുന്നതിലൂടെ പുതിയമേഖലകളില്‍ സ്വാധീനമുറപ്പിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
Post Your Comments