ദോഹ : ഖത്തറില്‍ തിരുവനന്തപുരം സ്വദേശി ജോലിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു .തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ വിളയില്‍വീട്ടില്‍ ഷാജിയാണ് മരിച്ചത് .ദോഹ ബലദിയയില്വെയിസ്ററ് ‘ഹുക്ക’ വാഹനത്തിലെ ജീവനക്കാരനായിരുന്നു .ജോലിക്കിടയിൽ അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കഴിഞ്ഞ 21 വര്‍ഷമായി ഖത്തറില്‍ ജോലിചെയ്യുന്ന ഷാജി പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു .
ഭാര്യ നിഷ ,മക്കള്‍ സഫാന ,ഷഹന.
Post Your Comments