NewsIndia

വിദ്യാര്‍ഥി യൂണിയന്‍ നേതാവ് സഹപാഠിനിയെ ബലാല്‍സംഗം ചെയ്തു

ന്യൂഡൽഹി: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ പി.എച്ച്.ഡി വിദ്യാർത്ഥിനിയെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) യുടെ വിദ്യാർത്ഥിസംഘടനയായ ആൾ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ) മുൻനിര നേതാവായ അന്മോൾ രത്തൻ ബലാത്സംഗം ചെയ്തതായി പരാതി.സൈറത്ത്’ എന്ന സിനിമയുടെ സി.ഡി ആരുടെയെങ്കിലും പക്കൽ ഉണ്ടോയെന്നു ചോദിച്ച് യുവതി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തന്റെ പക്കൽ സിനിമയുടെ കോപ്പിയുണ്ടെന്നു പറഞ്ഞ് രത്തൻ യുവതിയെ താൻ താമസിക്കുന്ന ബ്രഹ്മപുത്ര ഹോസ്റ്റലിലേയ്ക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഹോസ്റ്റലിലെത്തിയ യുവതിയ്ക്ക് പാനീയത്തിൽ ലഹരിവസ്തു ചേർത്ത് നൽകിയാണ് പെൺകുട്ടിയെ ബലാൽത്സംഗത്തിനിരയാക്കിയത്.

വിവരം പുറത്തു പറയരുതെന്ന് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.ജെ.എൻ.യുവിൽ ലിംഗസമത്വത്തിനു വേണ്ടിശബ്ദമുയർത്തുന്ന വിദ്യാർത്ഥിസംഘടനയാണ് എ.ഐ.എസ്.എ.ഇത്തരമൊരു സാഹചര്യത്തിൽ , സംഘടനയുടെ മുൻനിര നേതാക്കളിലൊരാൾ തന്നെ കേസിൽ പ്രതിയായത് സംഘടനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button