ശ്രീനഗര്‍ : ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കശ്മീരിലെ നിലവിലെ സ്ഥിതിക്കു പിന്നില്‍ പാകിസ്ഥാനും മറ്റു ചില ശക്തികളുമാണ്. രാജ്യത്തിന്റെ ഐക്യത്തിനു നേരെ ഇവര്‍ വെല്ലുവിളി ഉയര്‍ത്തിരിക്കുകയാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഇന്ത്യയുമായി ഒരിക്കല്‍ കൂടി പാകിസ്ഥാന്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇതിനെതിരെ ഒരുമിച്ചു നിന്നു പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. സുരക്ഷാസേനയും ജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 66 പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments