മാര്‍ച്ച് 31നുള്ളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരുവിധപ്പെട്ട എല്ലാവരും ഇപ്പോള്‍ തന്നെ ആധാര്‍ ബങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. എന്നിട്ടും ഏകദേശം 35 ശതമാനത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്കുകള്‍.
ALSO READ : കിണറ്റിൽ നിന്ന് കണ്ടെടുത്തത് ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. പൊതുവേ രണ്ട് രീതിയില്‍ ആധാര്‍ നിങ്ങളുടെ അക്കൗണ്ടുമായി ചേര്‍ക്കാം. എന്നാല്‍ പലര്‍ക്കും അതിനെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. തന്നെയുമല്ല ഓഫ്‌ലൈനായി ആധാകര്‍ ബാങ്കുമായി ബന്ധിപ്പിക്കാമോ എന്നതിനെ കുറിച്ചും പലര്‍ക്കും ധാരണയില്ല.
ഓഫ്ലൈനായി ആധാര്‍ എങ്ങനെ ബന്ധിപ്പിക്കാം?
ഇതിനായി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ആധാര്‍ ഫോം ഡൗണ്‍ലോഡ് ചെയ്യുകയോ ബാങ്കില്‍ നിന്ന് നേരിട്ട് ഫോം വാങ്ങുകയോ ചെയ്യാം
ആവശ്യമായ വിവരങ്ങള്‍ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ,പാസ് ബുക്ക് എന്നിവയുടെ കോപ്പി സഹിതം ബാങ്കില്‍ സമര്‍പ്പിക്കുക
നിശ്ചിത ദിവസങ്ങല്‍ക്കുള്ളില്‍ ആധാര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കിട്ടും.
ഓണ്‍ലൈനായി ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം
ഇതിനായി നിങ്ങള്‍ ആദ്യം നെറ്റ് ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്യ്തിരിക്കണം
നെറ്റ് ബാങ്കിംഗ് ലോഗ് ഇന്‍ ചെയ്യുമ്പോള്‍ അവിടെ ആധാര്‍ നമ്പര്‍ കൂടിച്ചേര്‍ക്കുന്നതിനുള്ള ഓപ്ഷന്‍ കാണാം(സാധാരണയായി ആധാര്‍ ബാങ്ക് അക്കൗണ്ട് സീഡിംഗ് അല്ലെങ്കില്‍ ആധാര്‍ സീഡിംഗ് എന്നാവും ഉണ്ടാവുക)
ഉപയോക്താവിന്റെ ആധാര്‍ വിവരങ്ങള്‍ നല്‍കുക തുടര്‍ന്ന് സബ്മിറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക
വീണ്ടും ഒരു പ്രാവശ്യം കൂടെ വിവരങ്ങള്‍ പരിശോധിക്കുക
തുടര്‍ന്ന് നിങ്ങളുടെ ഇ-മെയിലിലേക്കോ മൊബൈല്‍ നമ്പറിലേക്കോ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം. ഇതോടെ ആധാര്‍ ബാങ്ക് അക്കൗ ണ്ടുമായി കണ്ക്ട് ചെയ്യപ്പെടും
Post Your Comments