തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തണമെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍. കേരളത്തില്‍ മദ്യം ഒഴുക്കണമെന്ന് താന്‍ പറയുന്നില്ലെന്നും, എന്നാല്‍ ടൂറിസംമേഖലകളിലെ ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി .ടൂറിസം കേന്ദ്രങ്ങള്‍ക്കു സമീപമുള്ള ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും മന്ത്രി എ.സി.മൊയ്തീന്‍ ആവശ്യപെടുകയുണ്ടായി .
നിലവിലെ മദ്യ നയം ടൂറിസം മേഖലക്ക് തിരിച്ചടിയാണെന്നും ടൂറിസം മേഖലയുടെ വളർച്ചയിൽ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ടെന്നുംവകുപ്പിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നും എ.സി.മൊയ്തീന്‍ അറിയിച്ചു.
ടൂറിസം സെന്ററുകളുടെ പശ്ചാത്തലത്തില്‍ നടത്തേണ്ട പല വിനോദസഞ്ചാര സംബന്ധിയായ സമ്മേളനങ്ങളും കേരളത്തിന്റെ മദ്യ നയം മൂലം മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണെന്നും അത് ടൂറിസം മേഖലയിൽ കോടിക്കണക്കിനു രൂപയുടെ നഷ്ട്ടം ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞൂ .ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും വിഷയം ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എൽ ഡി എഫ് ആണെന്നും മന്ത്രി വ്യക്തമാക്കി .
Post Your Comments