Kerala

കുടി അനുകൂല മദ്യനയത്തിന് സിപിഎം: നിയമോപദേശവുമായി അറ്റോർണി ജനറലും

തിരുവനന്തപുരം: അടച്ചിട്ട എല്ലാ ബാറുകളും തുറക്കുന്ന സ്ഥിതി ഒഴിവാക്കി, വിനോദ സഞ്ചാരമേഖലയ്ക്ക് പ്രത്യേക ഇളവ് നല്‍കി പുതിയ മദ്യനയത്തിൽ ഭേദഗതി വരുത്താമെന്ന് സിപിഎം. വിനോദ സഞ്ചാരമേഖലയിലെ വന്‍വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന് വിനോദസഞ്ചാര വകുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു അഭിപ്രായം. ഇക്കാര്യത്തില്‍ അടുത്ത എല്‍.ഡി.എഫ്. യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

മദ്യവില്പനശാലകള്‍ക്കു നിശ്ചയിച്ച ദൂരപരിധി ബാറുകള്‍ക്ക് ബാധകമല്ലെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തീരുമാനമെടുക്കുന്നതിൽ സഹായകമാകുമെന്നാണ് സിപിഎം കരുതുന്നത്. ഇതിലൂടെ മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ മുപ്പതിലേറെ ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. അടുത്തമാസം ആദ്യത്തോടെ പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാണ് സി.പി.എം. എന്നാല്‍, നിയമസഭാസമ്മേളനം കഴിയാതെ ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നാണ് സൂചന. മദ്യനിരോധനത്തിന്റെ പേരില്‍ ബാറുകള്‍ അടച്ചുപൂട്ടുകയും ബിവറേജസ് മദ്യവില്പനശാലകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്ത് മയക്കുമരുന്നിന്റെയും അത് മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെയും എണ്ണം വർധിക്കുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button