NewsIndia

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഭീകരരോടേറ്റു മുട്ടി വീരമൃത്യു; ഐജി പ്രമോദ് കുമാറിന് രാജ്യത്തിന്റെ ആദരം

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്ബോള്‍ ഭീകരരുമായി നേര്‍ക്കുനേര്‍ പോരാടി വീരമൃത്യുവരിച്ച സിആര്‍പിഎഫ് കമാന്‍ഡന്റ് ഐജി പ്രമോദ് കുമാറിന് രാജ്യത്തിന്റെ ആദരം.പതാകയുയര്‍ത്തിയശേഷം നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ അഭിമാനവും അഖണ്ഡതയും ഉയര്‍ത്താന്‍ എല്ലാവിധത്തിലും പരിശ്രമിക്കണമെന്ന് പ്രമോദ് കുമാര്‍ സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചിരുന്നു.സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിന്റെ സന്ദേശവും അദ്ദേഹം വായിച്ചു. ചടങ്ങു കഴിയാറായപ്പോഴാണു ഭീകരാക്രമണത്തിന്റെ സന്ദേശമെത്തിയത്. ഉടന്‍തന്നെ തന്റെ സംഘത്തിനൊപ്പം പ്രമോദ് കുമാറും പുറപ്പെടുകയായിരുന്നു.

ഏറ്റുമുട്ടല്‍ ആരംഭിച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിനു വെടിയേറ്റു.
വെടിയേല്‍ക്കുന്നതിനുമുന്‍പ് രണ്ടു ഭീകരരെ വധിക്കാനും അദ്ദേഹത്തിന്റെ സംഘത്തിനു കഴിഞ്ഞു. തലയിലേറ്റ വെടിയുണ്ടയാണ് കുമാറിന്റെ ജീവന്‍ അപഹരിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആറുവയസ്സുള്ള മകൾ മൃതദേഹത്തിനു അന്തിമോപചാരം അർപ്പിച്ചത് ഏവർക്കും കണ്ണ് നനയിച്ചിരുന്നു.പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ശ്രീനഗറിലെ പഴയ നഗരമായ നൗഹാട്ടയില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ജാര്‍ഖണ്ഡിലെ ജംതാരയില്‍ കുമാറിന്റെ ശവസംസ്കാരം ഇന്നു നടന്നു. സിആര്‍പിഎഫ് 49-ാം ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറായി ഈ ജൂലൈ 12നാണ് കുമാറിനു സ്ഥാനക്കയറ്റം ലഭിച്ചത്.ആക്രമണം നടത്തിയ ഭീകരര്‍ വിദേശികളാണെന്നു തെളിഞ്ഞിട്ടുണ്ട്. ലഷ്കറെ തയിബയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി സിആര്‍പിഎഫ് പറയുന്നു.നാലുഭീകരര്‍ സിഐആര്‍പിഎഫിന്റെ പെട്രോളിങ് സംഘത്തിനുനേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.

ശ്രീനഗറിലെ പുരാതന ജുമാ മസ്ജിതിനു സമീപമുള്ള വീട്ടില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. അതേസമയം, നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറില്‍ നുഴഞ്ഞു കയറാനൊരുങ്ങിയ മൂന്നു ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണരേഖയ്ക്കു സമീപം അസ്വഭാവികമായ നീക്കം കണ്ടതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button