8,000-ട്രില്ല്യണ്‍ മൈലുകള്‍ അകലെ അജ്ഞാതമായ ഒരു നക്ഷത്രത്തില്‍ ഏലിയന്‍ സാന്നിദ്ധ്യം ഉള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കെഐസി 8462852 എന്ന പേരില്‍ അറിയപ്പെടുന്ന ഈ നക്ഷത്രത്തിന്‍റെ മറ്റൊരു പേര് ടാബീസ് സ്റ്റാര്‍ എന്നാണ്. ഈ നക്ഷത്രത്തിന്‍റെ കണ്ടെത്തലിന് കാരണക്കാരായ ടീമിന് നേതൃത്വം വഹിച്ച യെല്‍ സര്‍വ്വകലാശാല അസ്ട്രോണമര്‍ തബേത്ത ബൊയാഹിയാനോടുള്ള ആദരസൂചകമായാണ് ടാബീസ് സ്റ്റാര്‍ എന്ന പേര് വീണത്.
നാസയുടെ കെപ്ലര്‍ ടെലിസ്കോപ്പാണ് ടാബീസ് സ്റ്റാറിന്‍റെയും കണ്ടെത്തലിന് സഹായിച്ചത്. 8,000-ട്രില്ല്യണ്‍ മൈലുകള്‍ അകലെ അസാധാരണമായ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഒരു പ്രകാശവീചിയാണ് തബേത്തയുടെ ടീം ആദ്യം കണ്ടെത്തിയത്.
പല ദിവസങ്ങള്‍ കൂടുമ്പോള്‍ ഈ നക്ഷത്രത്തിന്‍റെ പ്രകാശം 20 ശതമാനം വരെ കുറയുന്നതായി ടീം തബേത്ത നിരീക്ഷിച്ചു. സാധാരണ നക്ഷത്രങ്ങളില്‍ ഇങ്ങനെ സംഭവിക്കാറില്ല എന്നത് ഇവരുടെ ആകാംക്ഷയെ ഉണര്‍ത്തി. തുടര്‍ന്ന്‍ ഈ നക്ഷത്രം വീണ്ടും പഴയ പ്രഭയിലേക്ക് മടങ്ങി വരികയും, ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ വീണ്ടും പ്രകാശത്തില്‍ മങ്ങല്‍ വരികയും ചെയ്യും. പ്രകാശം മങ്ങുന്നതിന്‍റെ അളവ് പലപ്പോഴും പലതാണെന്നും കണ്ടെത്തപ്പെട്ടു. സമീപ ഓര്‍ബിറ്റില്‍ ഉള്ള ഒരു ഗ്രഹത്തിന്‍റെ സാന്നിധ്യം മൂലമല്ല ഈ പ്രകാശഅളവിലെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതെന്ന് അതോടെ അനുമാനിക്കപ്പെട്ടു.
ഈ പ്രതിഭാസത്തിന് രണ്ട് വിശദീകരണങ്ങളാണ് തബേത്തയുടെ ടീം ഇപ്പോള്‍ നല്‍കുന്നത്. ഒന്നുകില്‍, വിഘടിച്ചു പോയ ധൂമകേതുക്കളില്‍ നിന്ന്‍ ഉത്പാദിതമായ പടുകൂറ്റന്‍ ധൂളീമേഘപടലങ്ങളുടെ ഫലമായാകാം ഈ പ്രകാശ ഏറ്റക്കുറച്ചിലുകള്‍. നക്ഷത്രത്തിന് സമീപം ഓര്‍ബിറ്റ് ചെയ്യുന്ന ഈ ധൂളീമേഘപടലത്തില്‍ നിന്ന്‍ പുറപ്പെടുന്ന പ്രകാശം ചിലപ്പോള്‍ നക്ഷത്രത്തില്‍ വീഴുന്നതാകാം പ്രകാശം കൂടിയും കുറഞ്ഞും കാണപ്പെടുന്നതിന്‍റെ കാരണം.
ശസ്ത്രലോകം പക്ഷേ ഇപ്പോള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് രണ്ടാമത്തെ വിശദീകരണത്തിനാണ്. മനുഷ്യവംശത്തേക്കാള്‍ സാങ്കേതികജ്ഞാനവും, പഴക്കവും ഉള്ള ഒരു ജീവസമൂഹം വസിക്കുന്ന ഇടമാകാം ഈ നക്ഷത്രം എന്ന വിശദീകരണമാണത്. ഈ ജീവസമൂഹം നടത്തുന്ന ഏതോ പടുകൂറ്റന്‍ എഞ്ചിനീയറിംഗ് പ്രൊജക്റ്റിന്‍റെ ഫലമായാകാം പ്രകാശത്തിലെ ഈ ഏറ്റകുറച്ചിലുകള്‍ ദൃശ്യമാകുന്നത്. ഈ സമൂഹത്തിന്‍റെ ഊര്‍ജ്ജാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി തയാര്‍ ചെയ്യപ്പെട്ട ഓര്‍ബിറ്റിംഗ് സോളാര്‍ പാനല്‍ വ്യൂഹങ്ങളില്‍ നിന്നാകാം പ്രകാശം സ്ഫുരിക്കുന്നതും, ചിലപ്പോള്‍ മങ്ങിക്കാണപ്പെടുന്നതും.
Post Your Comments