
വാഷിങ്ടണ്‍: അന്യഗ്രഹ ജീവികള്‍ ഉണ്ടോ എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഏറെ നിര്‍ണായകമായേക്കാവുന്ന അവകാശവാദവുമായി മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍. യുഎഫ്ഒകളും, മനുഷ്യരുടേതല്ലാത്ത ശരീരങ്ങളും യുഎസ് സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് മുന്‍ യുഎസ് ഇന്റലിജന്‍സ് ഓഫീസര്‍ ഡേവിഡ് ഗ്രഷാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
Read Also: മുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
വാഷിങ്ടണിലെ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഗ്രഷ് ഈ പ്രസ്താവന നടത്തിയത്. യുഎസ് സര്‍ക്കാര്‍ അന്യഗ്രഹ ബഹിരാകാശ പേടകങ്ങള്‍ കൈവശം വച്ചിരിക്കുന്നുവെന്ന് ജൂണില്‍ ഗ്രഷ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ നിശ്ചയിച്ചത്.
ഈ വീണ്ടെടുക്കലുകളില്‍ ചിലതിന്റെ ജീവശാസ്ത്രപരമായ പഠനങ്ങള്‍ ലഭ്യമാണെന്നും അത് മനുഷ്യരുടേതല്ലെന്നും ഈ വിഷയത്തില്‍ നേരിട്ട് അറിവുള്ള ആളുകളാണ് വിലയിരുത്തല്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ തകര്‍ന്ന പേടകങ്ങളിലെ പൈലറ്റുമാരെയോ, യാത്രക്കാരെയോ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് ഗ്രഷ് ഇക്കാര്യം പറഞ്ഞത്.
ഹിയറിംഗിനിടെ, താന്‍ ഒരിക്കലും അന്യഗ്രഹ ജീവികളുടെ ശരീരം കണ്ടിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. ഈ അന്യഗ്രഹ പേടകം കണ്ടിട്ടില്ലെന്നും തന്റെ അവകാശവാദങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായുള്ള വിപുലമായ അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments