ദില്ലി: സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധപ്പെടുന്നതിന് ഒരു പ്രധാന ഘടകമാണ് വാട്ട്സ് ആപ്പ്. സുരക്ഷാപ്രശ്നങ്ങൾക്കിടയിൽ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മേലുള്ള നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. പ്രശ്‌നക്കാരായ ഉപയോക്താക്കള്‍ക്ക് വിലങ്ങിടാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ് ആപ്പ്. ചില കാരണങ്ങൾ മൂലം വാട്ട്സ് ആപ്പിൽ നിങ്ങളെ നിരോധിക്കാനുള്ള സാധ്യത ഏറെയാണ്. അവ എന്താണെന്ന് നോക്കാം.
*നിരന്തരം ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്യുന്നുണ്ടെങ്കില്‍ സെര്‍വ്വര്‍ നിങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.
*പരിചയമില്ലാത്തവര്‍ക്ക് ഒരുപാട് മെസേജുകള്‍ അയക്കുന്നവർക്ക് വാട്‌സ്ആപ്പ് സെര്‍വ്വറുകള്‍ ബാഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിലക്ക് ഏർപ്പെടുത്തും.. നിരന്തരം മെസേജ് അയയ്ക്കുന്ന മാര്‍ക്കറ്റിംഗ് ടീമുകളെ ഇത്തരത്തില്‍ സ്പാം ലിസ്റ്റില്‍പ്പെടുത്താറുണ്ട്.
*സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന അഭ്യൂഹങ്ങള്‍, വൈറസ് മെസേജുകള്‍, അശ്ലീല മെസേജുകള്‍ വംശീയ അധിക്ഷേപങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
*വാട്‌സ്ആപ്പ് വെബ്ബ്‌സൈറ്റില്‍ കമ്പനി നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും വാട്‌സ്ആപ്പ് മുന്നറിയിപ്പില്ലാതെ നടപടി സ്വീകരിക്കും.
*വാട്‌സ്ആപ്പില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ സ്റ്റാറ്റസിലും പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്കായിരിക്കും. പകര്‍പ്പവകാശമില്ലാത്തതോ വിവാദമായതോ ആയ സ്റ്റാറ്റസുകള്‍ ഇടുന്നത് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് ഇടയാക്കുന്നു
*നഗ്നചിത്രങ്ങള്‍, അപകീര്‍ത്തിപരമായ മെസേജുകള്‍, വംശീയ വിദ്വേഷമുണ്ടാക്കുന്ന മെസേജുകള്‍, പരസ്യങ്ങള്‍, കമ്പ്യൂട്ടര്‍ കോഡുകള്‍ എന്നിവ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.
*കുറഞ്ഞ സമയത്തിനുള്ളില്‍ കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് നിരന്തരം അനാവശ്യ മെസേജുകള്‍ അയക്കുന്നവർക്കും വാട്‌സ്ആപ്പ് വിലക്ക് ഏര്‍പ്പെടുത്തും
Post Your Comments