India

രാഹുല്‍ഗാന്ധിക്ക് സമന്‍സ്

ഗോഹത്തി● കോണ്‍ഗ്രസ്‌ വൈസ് പ്രസിഡന്റ്‌ രാഹുല്‍ഗാന്ധിക്കെതിരെ കുറ്റം ചുമത്തി അസമിലെ മേട്രോപോളിറ്റന്‍ കോടതി സമന്‍സ് അയച്ചു. കാമരൂപ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സന്ജോയ് ഹസാരിക ആണ് സമന്‍സ് അയച്ചത്. അസമിലെ ബാർപ്പട്ട സത്രത്തിൽ കയറുന്നതിൽ നിന്നു ആർഎസ്എസ് പ്രവർത്തകർ അംഗമായ ഭരണസമിതി വിലക്കിയെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ തടഞ്ഞില്ലെന്നും വരുമെന്നറിയിച്ചെങ്കിലും രാഹുൽ ഗാന്ധി സത്രത്തിൽ എത്തിയില്ലെന്നുമാണ് ക്ഷേത്ര ഭാരവാഹിയായ ആർഎസ്എസ് പ്രവർത്തകന്‍ അഞ്ജന്‍ ബോറ പറയുന്നത്. ഇതിനെതിരെ കാമരൂപ് ചീഫ് ജുഡീഷ്യല്‍ കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 21ന് കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button