ന്യുഡല്‍ഹി: ഇന്ത്യയിലെ ഐ.എസ് അനുകൂലികള്‍ക്ക് സാമ്പത്തിക സഹായം നല്കിയ കുവൈറ്റ് പൗരന് അറസ്റ്റില്‍. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന് അല്‍ എനെസി എന്നയാളാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യക്കാരായ നാല് യുവാക്കള്‍ക്ക് ആയിരം ഡോളര്‍ നല്‍കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
2014ല്‍ ഐ.എസില്‍ ചേര്‍ന്ന മഹാരാഷ്ട്ര പനവേല്‍ സ്വദേശിയായ അറീബ് മജീദ് എന്നയാളും ഇയാള്‍ പണം നല്കിയവരില് ഉള്‍പ്പെടുന്നു. അറീബ് മജീദ് പിന്നീട് തിരിച്ചുവരികയും അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയും ചെയ്തിരുന്നു. ഇയാളില്‍നിന്നാണ് ധനസഹായം നല്കിയ അബ്ദുള്ള ഹാദിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഉദ്യോസ്ഥര്‍ കൂവൈത്തിലേയ്ക്ക് പോകും.
Post Your Comments