കോഴിക്കോട് :നൂറ്റിയൊന്ന് അഭിഭാഷകന്മാരാണ് എസ്.ഐ വിമോദിനു വേണ്ടി മാധ്യമപ്രവര്ത്തക്കര്ക്കെതിരെ നടപടി എടുത്തതിനു ഐക്യദാര്‍ഢ്യമായി കോടതിയില്‍ ഹാജരായത്. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു എസ്.ഐയ്ക്ക് സസ്പെന്ഷന് ലഭിച്ചത് . എസ്.ഐ യെ അനുകൂലിച്ച് കോഴിക്കോട് ബാര്‍ അസോസിയേഷനും നിലപാട് സ്വീകരിച്ചു. സര്‍ക്കാര്‍ അഭിഭാഷകര്‍ വിമോദിനെതിരായ കേസുകള്‍ സ്റ്റേ ചെയ്തതിനെ എതിര്‍ത്തെങ്കിലും ബാക്കിയുള്ള അഭിഭാഷകര്‍ എസ്.ഐയെ പിന്തുണയ്ക്കുകയാണുണ്ടായത്.
അതേസമയം, അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഹരിക്കേണ്ടതിനു പകരം സ്ഥിതി കൂടുതല്‍ വഷളാവുകയാണുണ്ടായതെന്ന് ജസ്റ്റിസ് കമാല്‍ പാഷയും പ്രതികരിച്ചു.
Post Your Comments