പ്രവാസി തൊഴിലാളികളുടെ പ്രതിസന്ധിയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജാണ് ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലെ യഥാര്‍ത്ഥ താരം. സൗദിയിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കിടയിലേക്ക് സഹമന്ത്രി വി കെ സിംഗിനെ നേരിട്ടയയ്ക്കുകയും സമാന വിഷയത്തില്‍ കുവൈറ്റില്‍ ഇടപെടാനൊരുങ്ങുകയും ചെയ്യുന്ന സുഷ്മാ സ്വരാജിന്റെ നടപടി പ്രവാസി സമൂഹം നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു കഴിഞ്ഞു.
ഒരുപക്ഷേ ചരിത്രത്തിലാദ്യമായിരിക്കും പ്രവാസികളുടെ പ്രശ്നത്തില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ ഇത്ര ശക്തമായ ഇടപെടല്‍ ഉണ്ടാകുന്നത്. ലോകത്തെവിടെയായിരുന്നാലും തങ്ങളുടെ രാജ്യം തങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന തോന്നല്‍ അവര്‍ക്കിടയിലുണ്ടാക്കാന്‍ കഴിഞ്ഞ ആദ്യ ഇന്ത്യന്‍ ഭരണാധികാരിയായാണ് സുഷ്മാ സ്വരാജിനെ പ്രവാസികള്‍ വിശേഷിപ്പിക്കുന്നത്.
ഈയവസരത്തില്‍ പ്രവാസികള്‍ ഓര്‍ക്കുന്ന മറ്റൊരു മുന്‍ മന്ത്രി കൂടിയുണ്ട്; മുന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി. പ്രവാസികള്‍ക്ക് മാത്രമായി ഒരു വകുപ്പ് രൂപീകരിക്കുകയും അതിനായി ഒരു മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തതായിരുന്നു മുന്‍ യു പി എ ഗവണ്മെന്റ്.
പക്ഷേ പ്രവാസികാര്യ മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഏതെങ്കിലുമൊരു പ്രവാസിയുടെ കാര്യത്തില്‍ ഇടപെട്ട ചരിത്രം ആരും കേട്ടിട്ടില്ല. ഈ പേര് പറഞ്ഞ് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തെ മുന്തിയ ഹോട്ടലുകളില്‍ വിനോദ യാത്രകളില്‍ അദ്ദേഹം മുഴുകിയിരുന്നു. ഈ യാത്രകളിലൊന്നും അതാത് രാജ്യത്തെ പ്രവാസികളെ അദ്ദേഹം കാണുകയോ അദ്ദേഹത്തെ കാണാന്‍ പ്രവാസികളെ അനുവദിക്കുകയോ ചെയ്തിരുന്നില്ല.
അതിനാലാകണം അങ്ങനൊരാള്‍ രാജ്യത്തുണ്ടെന്ന കാര്യം പ്രവാസികളും അവഗണിക്കുകയായിരുന്നു. എന്തായാലും ഇപ്പോള്‍ പ്രവാസ ലോകം അദ്ദേഹത്തെ നന്നായി അനുസ്മരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വയലാര്‍ജി അനുസ്മരണ പൊങ്കാല മഹോത്സവംഅടിച്ചുപൊളിക്കുകയാണ്. അടുത്ത കാലത്ത് ഇനി കേരളാ മുഖ്യമന്ത്രി കൂടി ആകണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചിരുന്നു. അതിനുള്ള മറുപടിയും പ്രവാസികള്‍ ഈ പൊങ്കാല ഉത്സവത്തില്‍ നല്‍കുന്നുണ്ട്. നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികളെ എത്ര കാലം കഴിഞ്ഞാലും ജനം വെറുക്കുന്നതിന് ഒരു കുറവും വരുത്തില്ലെന്ന് വയലാര്‍ രവിയുടെ അനുഭവം തെളിയിച്ചിരിക്കുകയാണ്.
Post Your Comments