ന്യൂഡല്‍ഹി : നടന് ആമീര്‍ഖാന്‍ മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിതിന്‍ ഗോഖലെ സിയാച്ചിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ മറാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അസഹിഷ്ണുതയെക്കുറിച്ച് ആമിര്‍ ഖാന് പ്രസ്താവന നടത്തിയിരുന്നു. അസഹിഷ്ണുതയെ തുടര്‍ന്നുള്ള അക്രമസംഭവങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ആശങ്ക ഭാര്യ കിരണ്‍ പ്രകടിപ്പിച്ചതായാണ് ആമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭാര്യയെ ഭയപ്പെടുത്തുന്നതായും ആമിര്‍ പറഞ്ഞിരുന്നു.
ആമിര്‍ ഖാന്റേത് അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണെന്ന് പരീക്കര്‍ പറഞ്ഞു. ആമിറിന്റെ പേരെടുത്തു പറയാതെയായിരുന്നു മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
തന്റെ ഭാര്യയ്ക്ക് രാജ്യം വിടണമെന്ന് മുന്‍പ് ഒരു നടന് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആ ഭാഷ്യം അഹങ്കാരം നിറഞ്ഞതാണ്. താന്‍ ഒരു പാവപ്പെട്ടവനായി ജനിച്ചാല്‍ തന്റെ വീടും ചെറുതായിരിക്കും. എന്നാല്‍ താന്‍ ആ വീടിനെ സ്നേഹിക്കുകയാണ് ചെയ്യുക. അതിനെ ബംഗ്ലാവാക്കി മാറ്റാന്‍ താന്‍ ശ്രമിക്കുമെന്നും ആമീറിനെ ഉദ്ദേശിച്ച് പരീക്കര്‍ പറഞ്ഞു.
Post Your Comments