ന്യൂഡല്‍ഹി ● ലൈംഗിക പീഡനത്തിനിരയായ വനിതാ പാര്‍ട്ടി പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു ആം ആദ്മി എം.എല്‍.എ കൂടി അറസ്റ്റില്‍. നരേലയില്‍ നിന്നുള്ള എം.എല്‍.എ ശരത് ചൗഹാനെയാണ് ശനിയാഴ്ച രാത്രി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ എ.എ.പി നേതാക്കളുടെ എണ്ണം 12 ആയി.
ജൂലൈ 19 നാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന സോണി മിശ്ര ആത്മഹത്യാ ചെയ്തത്. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് രമേശ് ഭരദ്വാജ് എന്ന എ.എ.പി നേതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഇത് പ്രശ്നമായപ്പോള്‍ ഇയാളെ എം.എല്‍.എ ശരതാണ് സംരക്ഷിച്ചതെന്നും ആത്മഹത്യക്ക് മുമ്പ് സോണി മിശ്ര ആരോപിച്ചിരുന്നു.
രമേശ് ഭാരാദ്വാജാണ് തന്നെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നും. തനിക്കിനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും ആത്മഹത്യയ്ക്ക് മുന്‍പ് പുറത്തുവിട്ട വീഡിയോ പ്രസ്താവനയില്‍ സോണി പറഞ്ഞിരുന്നു.
സോണിയെ പീഢനത്തിനിരയാക്കിയെന്ന കേസില്‍ കഴിഞ്ഞ ജൂണില്‍ രമേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.
Post Your Comments