NewsIndia

അറിവില്ലായ്മ കൊണ്ട് കാശ്മീര്‍ വിഷയത്തില്‍ പാക്-നിലപാടിനെ പാര്‍ലമെന്‍റില്‍ അനുകൂലിച്ച് ജ്യോതിരാദിത്യ സിന്ധ്യ

കോണ്‍ഗ്രസിന്‍റെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം പാര്‍ലമെന്‍റില്‍ നടന്ന കാശ്മീര്‍ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ തെറ്റായ ഉര്‍ദു പദപ്രയോഗം നടത്തി വെട്ടിലായി. കാശ്മീര്‍ വിഷയത്തില്‍ കാലാകാലങ്ങളായുള്ള ഇന്ത്യന്‍ നിലപാടിന് കടകവിരുദ്ധമായുള്ള അര്‍ത്ഥം വരുന്ന ഉര്‍ദു പദമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെ സിന്ധ്യ പ്രയോഗിച്ചത്.

“ഇന്ന്‍ കാശ്മീരിന്‍റെ ആവശ്യം “റയ്ഷുമാരി (ജനഹിത പരിശോധന)” നടത്തുക എന്നുള്ളതാണ്. കാശ്മീരിന് പറ്റിയ മുറിവുകള്‍ ചങ്ങലയുടെ ബന്ധനം കൊണ്ടല്ല മറിച്ച് മനുഷ്യത്വപൂര്‍ണ്ണമായ പരിഗണനയിലൂടെ വേണം നമുക്ക് പരിഹരിക്കാന്‍,” ഇപ്രകാരമായിരുന്നു സിന്ധ്യയുടെ പ്രസംഗം.

കാശ്മീരില്‍ ജനഹിത പരിശോധന നടത്തുക എന്നുള്ളത് ഇന്ത്യയുടെ ഔദ്യോഗിക നിലപാടിന് കടകവിരുദ്ധവും, വിഘടനവാദി നേതാക്കലുടേയും, പാകിസ്ഥാന്‍റേയും ആവശ്യവുമാണ്. ഫലത്തില്‍ ഈ ഇന്ത്യാവിരുദ്ധ നിലപാടിനെ പിന്തുണയ്ക്കുകയാണ് സിന്ധ്യ തന്‍റെ പ്രസംഗതിലൂടെ ചെയ്തത്.

പിന്നീട് തെറ്റ് മനസിലാക്കിയ സിന്ധ്യ ഉര്‍ദുവിലുള്ള തന്‍റെ അറിവില്ലായ്മ മൂലമാണ് ഇത്തരത്തിലൊരു പിശക് സംഭവിച്ചതെന്ന വിശദീകരണവുമായി രംഗത്തെത്തി. “റയ്ഷുമാരി” എന്ന ഉര്‍ദു പദത്തിന്‍റെ അര്‍ത്ഥം താന്‍ തെറ്റായി ഗ്രഹിച്ചതാണ് ഇങ്ങനെയൊരു പിശകു പറ്റാന്‍ കാരണം എന്ന്‍ സിന്ധ്യ പറഞ്ഞു. കാശ്മീരില്‍ ജനഹിത പരിശോധന നടത്തണം എന്ന ഒരു നിലപാട് തനിക്കില്ല എന്നും സിന്ധ്യ വ്യക്തമാക്കി.

ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് സിന്ധ്യ തന്‍റെ തെറ്റ് വിശദീകരിച്ചുകൊണ്ട് സമര്‍പ്പിച്ച അപേക്ഷപ്രകാരം “റായ്ഷുമാരി” എന്ന പടം പാര്‍ലമെന്‍റ് രേഖകളില്‍ നിന്ന്‍ നീക്കം ചെയ്ത് പകരം “ചര്‍ച്ച” എന്ന [പദം ചേര്‍ത്തു. സിന്ധ്യ തന്‍റെ തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞതിനാല്‍ ഇതൊരു രാഷ്ട്രീയവിഷയമാക്കാതെ ബിജെപിയും സംയമനം പാലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button