കോഴിക്കോട് : സംസ്ഥാനത്ത് ഐഎസ് ബന്ധം ആരോപിച്ച് കാണാതായവർക്ക് നേരെ ആക്രമണസാധ്യതയുണ്ടെന്ന് വിവരം . ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിനു കൈമാറി. ഉത്തരമേഖലാ എ.ഡി.ജി.പി. സുദേഷ്കുമാറിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പു കൈമാറിയിട്ടുണ്ട്.
കോഴിക്കോട് അബ്ദു റഹ്മാന്റെ മകന് റിയാസിനു ഐ.എസ്. ബന്ധമുണ്ടെന്നറിഞ്ഞ് വീടിനു നേരേ ഒരു സംഘം മുൻപ് ആക്രമണം നടത്തിയിരുന്നു. ഇത് കണക്കിലെടുത്താണു കാണാതായവരുടെ ബന്ധുക്കള്‍ക്കു നേരേയും ആക്രമണത്തിനു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയത്. ഈ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്.
Post Your Comments