ബെംഗലൂരു/കൊച്ചി ● സുപ്രീംകോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്ന് കേരളത്തിലേക്ക് തിരിക്കാനിരുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് യാത്ര നിഷേധിച്ചതിനെത്തുടര്‍ന്ന് പി.ഡി.പി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫീസ് അക്രമിച്ചു. യാത്ര നിഷേധിച്ചതിൽ പ്രതിഷേധിച്ചു പിഡിപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഓഫീസിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു. വിമാനക്കമ്പനിയുടേത് ധിക്കാരപരമായ നടപടിയാണെന്നു പിഡിപി നേതാക്കൾ പറഞ്ഞു.
12.45 നുള്ള ഇൻഡിഗോ കൊച്ചി വിമാനത്തില്‍ പുറപ്പെടാനായിരുന്നു മഅദനി ബംഗലൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ യാത്രക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ഇൻഡിഗോ വിമാന അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് മദനിയെ കയറ്റാതെവിമാനം പുറപ്പെടുകയും ചെയ്തു. കർണാടക പോലീസ് ഉദ്യോഗസ്ഥരും മഅദനിയെ അനുഗമിച്ചിരുന്നു.
പ്രശ്നം പരിഹരിച്ച് വൈകുന്നേരം 7.30 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മഅദനിയെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.തുടര്‍ന്ന് റോഡ് മാര്‍ഗം വീട്ടിലേക്ക് പോകാനാണ് തീരുമാനം. ജൂലായ് നാല് മുതല്‍ 12 വരെയാണ് മഅദനിക്ക് കേരളത്തില്‍ തങ്ങാന്‍ അനുമതി. സുപ്രീംകോടതി നിര്ദേശത്തെത്തുര്ന്ന് ബെംഗലൂരുവിലെ പ്രത്യേക എന്‍. ഐ.എ. കോടതിയാണ് അനുമതി നല്‍കിയത്. രോഗബാധിതയായ അമ്മയെ കാണാനാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.
Post Your Comments