Latest NewsIndiaNews

ആശങ്കൾക്ക് വിരാമം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി: 144 യാത്രക്കാര്‍ സുരക്ഷിതര്‍

ഹൈഡ്രോളിക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

ചെന്നൈ: ആശങ്കയ്ക്ക് വിരാമം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഹൈഡ്രോളിക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.

read also: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

144 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട എഎക്‌സ്ബി 613 എന്ന വിമാനം വൈകുന്നേരം 5.40 നാണ് പറന്നുയര്‍ന്നത്. തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രണ്ടര മണിക്കൂറിലധികം നേരം ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചതിന് ശേഷം രാത്രി 8.15 ന് വിമാനം തിരിച്ചിറക്കി. ലാന്‍ഡിങ് ഗിയറില്‍ പ്രശ്‌നമുണ്ടെന്ന് 7.30ഓടെയാണ് അറിഞ്ഞത്. തുടര്‍ന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങിനുള്ള ഒരുക്കങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 20 ആംബുലന്‍സുകളും 18 ഫയര്‍ എഞ്ചിനുകളും വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരുന്നു. എന്നാൽ, വിമാനം അപകടം കൂടാതെ തിരിച്ചിറക്കാൻ സാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button