Latest NewsKeralaNews

വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴ എത്തും: 5 ജില്ലകള്‍ക്ക് നിദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ മഴ കുറയുന്നതായി കേന്ദ്ര കാലവസ്ഥാ വകുപ്പ്. അപകടകരമായ സാഹചര്യങ്ങളൊന്നും സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Read Also: തിരുപ്പതിയില്‍ ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് ജഗന്‍ റെഡ്ഡി: റിപ്പോര്‍ട്ട് തേടി കേന്ദ്രം

പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകള്‍ക്ക് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് പച്ച അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്ന് ജില്ലകള്‍ക്കും വെള്ള അലര്‍ട്ടാണുള്ളത്.

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button