കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് നാലിടങ്ങളില്‍ ഉരുള്‍പൊട്ടി. കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലക്കോട് നെല്ലിക്കുന്ന് മലയിലും ഫര്‍ലോങ്ങര മലയിലും കുടിയാന്മല മുന്നൂര്കൊച്ചിയിലും പയ്യാവൂര്‍ ആടാംപാറയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ആള്‍ത്താമസമില്ലാത്ത കൃഷിഭൂമിയായതിനാല്‍ ആളപായമില്ല.
തിങ്കളാഴ്ച മുതല്‍ കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ചെറുപുഴ ചെക്ക്ഡാമിന് സമീപം തീരത്ത് മണ്ണൊലിപ്പ് ഉണ്ടായി. ആലക്കോട് കാപ്പിമല വൈതല്‍ക്കുണ്ടില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്.
ആടാംപാറയില്‍ വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. ആയിക്കര കടലില്‍ വലിയ ഫൈബര്‍ വള്ളം മുങ്ങി. വലയും സാമഗ്രികളും നഷ്ടപ്പെട്ടെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ല.
Post Your Comments