Latest NewsNewsIndia

പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരരുടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറ്റം: അതിര്‍ത്തിയിലേയ്ക്ക് കൂടുതല്‍ സൈന്യം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്ക് അതിര്‍ത്തി രക്ഷാ സേന(BSF)യുടെ കൂടുതല്‍ ബറ്റാലിയനുകളെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക. അതിനിടെ ഇന്നലെ പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.

Read Also: യുവതിക്ക് നേരെ വെടിവയ്പ്: ആക്രമണം നടത്തിയത് മുഖം മറച്ചെത്തിയ സ്ത്രീ: കേരളത്തെ ഞെട്ടിച്ച് സംഭവം

കാര്‍ഗിലിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് കുപ്വാര ജില്ലയിലെ മാചല്‍ സെക്ടറില്‍ കാംകാരി പോസ്റ്റിനോട് ചേര്‍ന്ന് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പാക്കിസ്ഥാന്‍ സൈന്യവും ഭീകരരും ഉള്‍പ്പെടുന്ന ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ആദ്യം വെടിയുതിര്‍ത്തത്. സൈന്യം ശക്തമായി തിരിച്ചടിച്ചു.

പാക്കിസ്ഥാന്‍ സൈന്യത്തിലെ എസ്എസ്ജി കമാന്‍ഡോസ് അടക്കം ഭീകരര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് സൂചന. കൊല്ലപ്പെട്ട ഭീകരന്‍ പാക് പൗരനാണ്. ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ റാങ്കിലുള്ള ഉദ്യോ?ഗസ്ഥനടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button