KeralaLatest News

കള്ളനോട്ടായാലും ക്വാളിറ്റിയിൽ കർക്കശക്കാരൻ, നോട്ട് അടിച്ചിരുന്നത് 50രൂപയുടെ മുദ്രപത്രത്തിൽ! തൃശൂരുകാരന് പിടിവീണു

തൃശ്ശൂർ: സ്റ്റുഡിയോയുടെ മറവിൽ കള്ളനോട്ടടിച്ച് വിതരണം ചെയ്തിരുന്ന യുവാവ് അറസ്റ്റിൽ. പാവറട്ടി വെമ്പനാട് കൊള്ളന്നൂർ ജസ്റ്റിൻ (39) ആണ് അറസ്റ്റിലായത്. പാവറട്ടി പാങ്ങിൽ ഡിസൈനിങ് സ്റ്റുഡിയോ നടത്തുന്ന ജസ്റ്റിൻ, 50രൂപയുടെ മുദ്രപത്രത്തിലാണ് നോട്ട് പ്രിന്റ് ചെയ്തിരുന്നത്. ഇയാളുടെ സ്റ്റുഡിയോയിൽനിന്ന് നോട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടറും പ്രിന്ററും മറ്റ് സാമഗ്രികളുമടക്കം കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിൽ കള്ളനോട്ട് നൽകിയതോടെയാണ് ജസ്റ്റിന് കുരുക്ക് മുറുകിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ മൂന്നുപീടികയിലെ ജൻ ഔഷധിയിൽനിന്ന് മരുന്ന് വാങ്ങിയ ശേഷം അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടിൽ സംശയംതോന്നിയ കടയുടമ ഇയാളെ അപ്പോൾ തന്നെ ചോദ്യം ചെയ്തെങ്കിലും ഈ നോട്ട് മാറിയില്ലെങ്കിൽ തന്റെ ഫോൺ നമ്പറിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് മൊബൈൽ നമ്പർ നൽകി സ്ഥലം വിടുകയായിരുന്നു.

പി്ന്നീട് നോട്ട് വ്യാജനാണെന്ന് മനസ്സിലാക്കിയ കടയുടമ ഫോണിൽ വിളിച്ചെങ്കിലും നമ്പർ നിലവിലില്ലായിരുന്നു. കടയുടമ പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് നടത്തിയയാൾ പിടിയിലായത്. സ്ഥലത്തെ സി.സി.ടി.വി. പരിശോധിച്ചാണ് പോലീസ് ജസ്റ്റിൻ വന്ന കാർ കണ്ടെത്തുകയും കാറിന്റെ നമ്പർ ഉപയോഗിച്ച് ആളെ കണ്ടെത്തുകയുമായിരുന്നു. പാവറട്ടി പാങ്ങിൽ ഡിസൈനിങ് സ്റ്റുഡിയോ നടത്തുന്നയാളാണ് ജസ്റ്റിൻ, സ്റ്റുഡിയോയിൽനിന്ന് നോട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടറും പ്രിന്ററും മറ്റ് സാമഗ്രികളുമടക്കം കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

50രൂപയുടെ മുദ്രപത്രത്തിലാണ് ഇയാൾ നോട്ട് പ്രിന്റ് ചെയ്തിരുന്നത്. ഇത്തരത്തിൽ പ്രിന്റ് ചെയ്തിരുന്ന 12 അഞ്ഞൂറ് രൂപ നോട്ടുകളും സ്റ്റുഡിയോയിൽനിന്ന് പോലീസ് കണ്ടെത്തി. ആറ് മാസത്തോളമായി ഇയാൾ ഇത്തരത്തിൽ നോട്ടുകൾ പ്രിന്റ് ചെയ്തെടുക്കുന്നുണ്ടെന്നും മീൻ വാങ്ങാനും മറ്റ് സ്വന്തം ആവശ്യങ്ങൾക്കുമായാണ് ഇയാൾ നോട്ട് ഉപയോഗിച്ചിരുന്നതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button