തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് സ്കൂളിലെ അധ്യാപിക ഡോ.മഞ്ജു ശങ്കർ കെ എഴുതി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പഠനത്തിലെ കളിവഴികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കുട്ടികളുടെ പഠന പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഉപയോഗപ്പെടുന്ന ഒരു പുസ്തകമാണിത്.
read also: ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: മലയാളിയടക്കം രണ്ട് CRPF ജവാന്മാര്ക്ക് വീരമൃത്യു
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സത്യൻ എം അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം എൽ എ നിർവഹിച്ചു.. ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ് മുഖ്യാതിഥി ആയിരുന്നു. പുസ്തകത്തിൻ്റെ ആദ്യ പ്രതി സൂര്യാ കൃഷ്ണമൂർത്തിയിൽ നിന്ന് പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ ഏറ്റുവാങ്ങി. വനിതാ കമ്മീഷൻ അംഗമായിരുന്ന ശ്രീമതി ഇ എം രാധ, പിന്നണി ഗായകരായ കല്ലറ ഗോപൻ, രാജലക്ഷ്മി,കവി ഗിരീഷ് പുലിയൂർ, ഫാ. ബോവസ് മാത്യു മേലൂട്ട്, ഫാ.നെൽസൻ വലിയ വീട്ടിൽ തുടങ്ങിയവർ ആശംസ അർപ്പിച്ചു.
പുസ്തകം പരിചയപ്പെടുത്തൽ ഡോ. പി ടി അജീഷും ആസ്വാദനം രശ്മി രഘുനാഥും നിർവഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻറ് എഡിറ്റർ ബിന്ദു എ സ്വാഗതവും റിസർച്ച് ഓഫീസർ വിദ്യ എസ് നന്ദിയും പറഞ്ഞു
.
Post Your Comments