KeralaNattuvarthaLatest NewsNews

വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചു; വി.വി. രാജേഷ് രണ്ടാം സ്ഥാനത്ത്

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ. എസ്. നായര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിപ്പോയി.

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു. തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ 20,609 വോട്ടിന്റെ ഭൂരിപക്ഷമാണ് വി. കെപ്രശാന്തിന് ലഭിച്ചത്. നിലവിൽ വട്ടിയൂർക്കാവിലെ സിറ്റിംഗ് എം.എൽ.എയാണ് മുൻ തിരുവനന്തപുരം മേയർ കൂടിയായ വി.കെ. പ്രശാന്ത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ വി. കെ പ്രശാന്ത് വ്യക്തമായ ലീഡ് നിലനിലര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി വി. വി. രാജേഷാണ് രണ്ടാം സ്ഥാനത്ത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ. എസ്. നായര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിപ്പോയി.

നേമത്ത് ഇടത് മുന്നണിയുടെ വി.ശിവൻകുട്ടി വിജയിച്ചു. വിജയസാധ്യത കല്പിച്ചിരുന്ന കുമ്മനം രാജശേഖരൻ പിന്തള്ളി, വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ വി.എസ്.ശിവകുമാറിനെ പിന്തള്ളി എൽ.ഡി.എഫിന്റെ ആന്റണി രാജു വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button