പത്തനംതിട്ട:വിമാനത്താവളത്തിനായി പുഞ്ചയും തോടും നികത്തിയതിനെതിരേ സമരം ചെയ്ത സിപിഎമ്മുകാര്‍ തന്നെ പാര്‍ട്ടി ഓഫീസിന് വേണ്ടി ഒറ്റ രാത്രി കൊണ്ട് അഞ്ച് സെന്റ് വയല്‍ നികത്തി.അടുത്തിടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ പേരില്‍ അഞ്ചുസെന്റ് സ്ഥലം വിമാനത്താവള ഭൂമിയോട് ചേര്‍ന്ന് സി.പി.എം വാങ്ങിയ നിലത്തിലാണ് ഒറ്റ രാത്രി കൊണ്ട് മണ്ണടിച്ച് നികത്തിയത്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതിന് ശേഷം സി.പി.ഐയുടെയും സി.പി.എമ്മിന്റെയും നേതാക്കള്‍ നാട്ടിലുള്ള വയല്‍ മുഴുവന്‍ നികത്താന്‍ ക്വട്ടേഷന്‍ എടുത്തിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്.
ആറന്മുളയില് ഇന്ന് പുലര്‍ച്ചെ വയല്‍ നികത്തിയതിന് കാവല്‍ നിന്നത് സി.പി.എം പ്രവര്‍ത്തകരാണ്. കാമറയുമായി ദൃശ്യങ്ങള്‍ തത്സമയം പകര്‍ത്താന്‍ ചെന്ന ടി.വി.ചാനലുകാര് ഇവരെ ഭയന്ന് ഒളിച്ചു നില്‍ക്കുകയായിരുന്നു. നികത്തിക്കഴിഞ്ഞ് സഖാക്കള്‍ പോയതിന് ശേഷമാണ് ചാനലുകള്‍ക്ക് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞത്…ആറന്മുളയില് വിമാനത്താവളത്തിനായി നികത്തിയ സ്ഥലത്ത് കൃഷി ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നേരെ വിരുദ്ധമായി സഖാക്കള്‍ നികത്തലും മറ്റും നടത്തുന്നത്.
പത്തനംതിട്ട് റിങ്ങ് റോഡിന് ചുറ്റുമുള്ള മുഴുവന്‍ വയലുകളും രണ്ടാഴ്ച കൊണ്ട് കരഭൂമിയാക്കി കഴിഞ്ഞു. ഇത് നേരത്തേ തന്നെ കരഭൂമിയാണെന്ന് തെളിയിക്കാന്‍ വാഴയും തെങ്ങുമൊക്കെ മൂടോടെ പറിച്ചു നട്ടിരിക്കുകയാണ്.ബിജെപി അടക്കമുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ്.
Post Your Comments