പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതക്കേസ് പ്രതിയുടെ മുഖം ഹെല്‍മെറ്റു കൊണ്ട് മറച്ച് കോടതിയില്‍ ഹാജരാക്കിയത് ദുരൂഹതയുണര്‍ത്തുന്നു. പ്രതിയുടെ മുഖം പുറത്തു കാണിക്കാത്തതിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുകയാണ്.
അതേസമയം ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്ന അമീറുല്‍ ഇസ്ലാം ജോലി തേടി ചെറുപ്പത്തിലേ നാടുവിട്ട വ്യക്തിയെന്ന് അമ്മ ഖദീജ. അമീറുളിന്റെ സഹോദരന്‍ ബഹറുലും കേരളത്തിലുണ്ടെന്നും എവിടെയാണെന്ന് അറിയില്ലെന്നും ഖദീജ പറഞ്ഞു. അമീറുളിനു ഫോണുണ്ടോയെന്നു അറിയില്ല. വീട്ടിലേക്ക് വിളിക്കാറില്ലായിരുന്നുവെന്നും ഖദീജ പറഞ്ഞു. അമീറുളിന്റെ മൂന്നു സഹോദരന്മാരും സഹോദരിമാരുമാണ് ഇവിടെയുള്ളത്. ബംഗ്ലാദേശികളെന്നുള്ള ആരോപണമുണ്ടെങ്കിലും അമീറുളിന്റെ പിതാവടക്കമുള്ളവര്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവരാണെന്നും തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്നുമാണു വിവരം.
ആദ്യം നാട്ടില്‍ നിന്നു പോയശേഷം ഏഴുവര്‍ഷം മുന്‍പാണ് അമീറുല്‍ തിരിച്ചെത്തിയതെന്നു ബന്ധുക്കള്‍ പറയുന്നു. അസം തെരഞ്ഞെടുപ്പിന്റെ കാലത്തു നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഏഴു ദിവസം ഇവിടെയുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. പണം ചോദിച്ച് ബഹളം വയ്ക്കുക പതിവായിരുന്നു. സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നുവെന്നും ചെറുപ്പത്തില്‍ അമീറുല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. നാട്ടിലെ പൊലീസ് സ്‌റ്റേഷനില്‍ അമീറുലിനെതിരായി കേസുകളില്ലെന്നാണു പൊലീസില്‍ നിന്നു ലഭിക്കുന്ന വിവരം.
Post Your Comments