കൊച്ചി: നിരവധി ആരാധകരുള്ള സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായു ഗ്രീഷ്മ ബോസ്സിനെതിരെ ബോഡി ഷെയിമിങ് നടത്തുന്ന കമന്റുമായി സോഷ്യല്‍ മീഡിയ താരമായ അമല ഷാജിയുടെ അമ്മ ബീന. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ കമന്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ബീന.
വീട്ടുകാർക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവുമുള്ള രസകരമായ വീഡിയോകൾ ഗ്രീഷ്മ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു വീഡിയോയ്ക്ക് ചുവടെ ബീന ഒരു മോശം കമന്റിട്ടിരുന്നു. വളരെ മോശമായ ഭാഷയിലായിരുന്നു ബീന ഷാജിയുടെ കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രീഷ്മ ഇൻസ്റ്റഗ്രാം സ്റ്റോറിയായി മറുപടിയും നല്‍കിയിരുന്നു.
read also: ആരും ക്ഷണിച്ചു കൂട്ടി കൊണ്ടുവന്നതല്ല, അവരുടെ ഇഷ്ടാനുസരണം ചെന്ന് ചേര്‍ന്നതാണ്: സുരേഷ് ഗോപി
‘നാല് മില്യണിലധികം ഫോളോവേഴ്സുള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ… ഇത്തിരി ബോധമാകാം ആന്റി’ എന്നായിരുന്നു ഗ്രീഷ്മ മറുപടിയായി കുറിച്ചത്. ഒപ്പം അമല അടക്കമുള്ളവരെ ടാഗും ചെയ്തു. ഇതോടെ ബീന കമന്റ് ഡിലീറ്റ് ചെയ്തു. പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി ഗ്രീഷ്മ രംഗത്തെത്തിയത്.
‘ ചെറുപ്പം മുതലേ ഞാൻ ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നു. അന്നൊന്നും ഇത്തരത്തില്‍ എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എന്നെ എന്ത് പറഞ്ഞാലും പ്രതികരിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്നാല്‍ ഇപ്പോഴും പ്രതികരിക്കാൻ ധൈര്യമില്ലാത്ത നിരവധി കുട്ടികളുണ്ട്. ബോഡി ഷെയ്മിംഗ് ഒരാളെ എത്രമാത്രം വിഷമിപ്പിക്കുമെന്ന് എനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ പരമാവധി ബോഡി ഷെയ്മിംഗ് ഒഴിവാക്കൂവെന്നും ഗ്രീഷ്മ പറഞ്ഞു.
Post Your Comments