പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയെ മരണത്തിലേക്ക് തള്ളിവിട്ടത് ക്രൂരനും ലൈംഗികവൈകൃത സ്വഭാവവുമുള്ള അസംകാരന്‍ അമിയുള്‍ ഇസ്‌ളാമിന്റെ അടങ്ങാത്ത ലൈംഗിക ത്വര. ഇരുപതാം വയസ്സില്‍ വിവാഹം കഴിക്കുകയും കേരളത്തില്‍ 38 കാരിയായ ബംഗാളി സ്വദേശിനിയെ രണ്ടാം വിവാഹം ചെയ്യുകയും ചെയ്ത അമിയൂളിന് ജിഷയോടും ആഗ്രഹം തോന്നിയതായിരുന്നു ദുരന്തത്തിന് കാരണമായത്.
മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി ജിഷയെ കൊലപ്പെടുത്തിയെന്ന് നേരത്തേ പുറത്തു വന്ന വാര്‍ത്തകള്‍ പോലീസും തള്ളിയിട്ടുണ്ട്. മുന്‍വൈരാഗ്യമല്ല ലൈംഗിക താല്‍പ്പര്യം മാത്രമാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകമെന്ന് പോലീസ് വ്യക്തമാക്കി. പ്രകൃതിവിരുദ്ധ ലൈംഗികത ഇഷ്ടപ്പെട്ടിരുന്ന അമിയുള്‍ നേരത്തേ തന്നെ ജിഷയെ ലക്ഷ്യം വെച്ചിരുന്നതായി പോലീസ് പറഞ്ഞു.
ജിഷയുമായി മുന്‍വൈരാഗ്യമുണ്ടെന്ന കഥ നാട്ടുകാരും തള്ളിയിട്ടുണ്ട്. രണ്ടു തവണ വിവാഹം കഴിഞ്ഞിട്ടും അടങ്ങാത്ത ലൈംഗിക തൃഷ്ണയായിരുന്നു ജിഷയിലേക്കും നയിച്ചത്. ഇരുപതാം വയസ്സില്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ച അമിയുള്‍ പെരുമ്പാവൂരില്‍ തന്നെ മറ്റൊരു കരാര്‍ കമ്പനിയിലെ പണിക്കാരിയായ ബംഗാള്‍ സ്വദേശിനിയുമായി ഇതിനിടയില്‍ മറ്റൊരു വിവാഹം കൂടി കഴിച്ചു. തന്നേക്കാള്‍ 15 വയസ് മൂപ്പുള്ള ഈ സ്ത്രീയെ നാട്ടിലേക്ക് അയച്ച ശേഷമാണ് അമിയൂര്‍ ജിഷയ്ക്ക് പിന്നാലെ കൂടിയത്. ഇവര്‍ക്ക് അമിയുള്ളയില്‍ ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. കേസിന്റെ ഭാഗമായി ഇവരുടെ മൊഴിയും പോലീസ് എടുത്തിട്ടുണ്ട്. മൊബൈലില്‍ കഌപ്പുകള്‍ കണ്ടുള്ള ആവേശത്തിലായിരുന്നു രാവിലെ അമിയൂള്‍ ജിഷയുടെ വീട്ടിലെത്തിയത്. എന്നാല്‍ ജിഷ ബലാത്സംഗ ശ്രമം ചെറുക്കുകയും ആട്ടിപ്പുറത്താക്കുകയും ചെയ്തു. തുടര്‍ന്നാണ് വൈകിട്ട് മദ്യപിച്ച ശേഷം വീണ്ടും ജിഷയുടെ അടുത്തെത്തിയതും കൊലപ്പെടുത്തിയതും.
അശ്ലീല വീഡിയോകള്‍ സുക്ഷിക്കപ്പെട്ടിരുന്നതിനാല്‍ ഉപേക്ഷിക്കാന്‍ കൂട്ടാക്കാതിരുന്ന മൊബൈല്‍ തന്നെയായിരുന്നു കേസില്‍ ഒടുവില്‍ പ്രതിയെ കുടുക്കിയതും. മൊബൈലില്‍ ഒട്ടേറെ അശ്ലീല വീഡിയോകള്‍ ഉണ്ടായിരുന്നതിനാലാണ് ഫോണ്‍ മാറാതെ സിംകാര്‍ഡ് മാറ്റിമാറ്റി ഉപയോഗിച്ചത്. മൊബൈല്‍ കോളുകള്‍ സംബന്ധിച്ച ഡിറ്റെയ്ല്‍സ് എടുത്തിരുന്ന പോലീസ് ഉപയോഗിക്കാതിരുന്ന മൊബൈല്‍ പെട്ടെന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയും ആ കോള്‍ പോയ ഇടത്തേക്ക് അന്വേഷണം നീട്ടുകയും തന്ത്രപൂര്‍വ്വം കെണിയില്‍ വീഴ്ത്തുകയുമായിരുന്നു. ജിഷാ വധക്കേസിന്റെ വിശേഷങ്ങള്‍ അറിയുന്നതിനായി പ്രതി പെരുന്പാവൂരില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ വിളിച്ചിരുന്നു. ഈ കോളുകളിലൂടെയാണ് പോലീസ് തഞ്ചാവൂരില്‍ എത്തിയത്.
ജിഷയെ കൊലപ്പെടുത്തിയ ശേഷം അസമിലേക്ക് മുങ്ങിയ അമിയുള്‍ പിന്നീട് കണ്ടെത്തിയ താവളം തഞ്ചാവൂരിലെ കാര്‍ കമ്പനിയില്‍ ആയിരുന്നു. കാഞ്ചീപുരത്ത് 8000 രൂപയ്ക്കാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. അമിയുള്ളിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കി പോയ പോലീസ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം വേഷം മാറി നിന്നിരുന്നു.
പിടിയിലായ ദിവസം രാത്രി എട്ടു മണി ഷിഫ്റ്റ് കഴിഞ്ഞ പുറത്തു വന്ന തൊഴിലാളികളില്‍ നിന്നുമായിരുന്നു അമിയുള്ളിനെ പോലീസ് പൊക്കിയത്. ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങിവന്ന അമീറിന് പിന്നാലെ ചെന്ന അന്വേഷണോദ്യോഗസ്ഥന്‍ അമീറെന്ന് വിളിച്ചപ്പോള്‍ പന്തികേട് തോന്നിയ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഇതിനിടയില്‍ പോലീസ് ബലപ്രയോഗത്തില്‍ കീഴടക്കി. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ഇവിടുത്തെ മറ്റ് ജോലിക്കാരെ ഇയാള്‍ വിളിച്ചു വരുത്താന്‍ ശ്രമിച്ചു. പോലീസുകാര്‍ കൊല്ലാനൊരുങ്ങുന്നു എന്നായിരുന്നു വിളിച്ചു പറഞ്ഞായിരുന്നു ശ്രദ്ധ ക്ഷണിച്ചത്. എന്നാല്‍ മറ്റുള്ളവര്‍ കൂടുന്നതിന് മുമ്പായി പോലീസ് വാഹനത്തില്‍ പിടിച്ചുകയറ്റി. നല്ല ശാരീരിക ശേഷിയുള്ള അമിയുളിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. വാഹനത്തില്‍ വെച്ചും ഇയാള്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു.
ആദ്യ ദിവസം തന്നെ അമിയുള്ളിന്റെ കൂട്ടത്തില്‍ താമസിച്ചിരുന്നവര്‍ക്ക് സംശയം തോന്നിയിരുന്നു. കേസില്‍ ഏറെ നിര്‍ണ്ണായകമായി മാറിയ ചെരുപ്പ് തിരിച്ചറിഞ്ഞ പെരുമ്പാവൂരില്‍ അമിയുള്ളയ്‌ക്കൊപ്പം താമസിച്ചിരുന്ന കൂട്ടുകാരില്‍ ഒരാളെ ഇതിനകം പോലീസ് പൊക്കുകയും ചെരുപ്പിന്റെ ഉടമ അമിയുള്ളയാണെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇയാളാണ് കൃത്യം നടത്തിയ ശേഷം മുങ്ങിയ അമിയുള്ളയെ കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. ആലുവയില്‍ നിന്നും ഗുവാഹട്ടിയിലേക്ക് ട്രെയിന്‍ കയറിയ വിവരവും ഇയാള്‍ പോലീസിന് നല്‍കി. അതേസമയം അസം തെരഞ്ഞെടുപ്പിന് പോയ ശേഷം മടങ്ങി എത്താത്ത അന്യസംസ്ഥാനക്കാരുടെ വിവരം നല്‍കണമെന്ന് പറഞ്ഞിട്ടും അത് നല്‍കാതിരുന്ന ലോഡ്ജുടമയ്ക്കും കരാറുകാരനും എതിരേ പ്രതിയെ ഒളിപ്പിച്ചതിന് കേസെടുത്തേക്കും.
Post Your Comments